എനിക്കും നിനക്കുമുള്ളതാണീ ചിറകുകൾ
എന്നാൽ എനിക്കമാത്രമായീ ചങ്ങലകൾ
തണലിൽ നിന്നൊരുചെറുമരമാകനല്ല
വെളിച്ചം തേടി വളഞ്ഞുപോകാനുമല്ല
ചൂടെങ്കിലും അവിടെനിന്നൊരു പടുവൃക്ഷമാകണം
നിന്നോളം പോന്നൊരു പടുവൃഷം
അന്തിമയങ്ങിയാൽ അപകടമെന്ന്
പഠിപ്പിച്ച പത്രവാർത്തകളെ
തന്തയില്ലാത്ത തത്വശാസ്ത്രങ്ങളെ
ഒറ്റക്കായാൽ കടിച്ചുകീറുമോ
എങ്കിലാപ്പല്ലുകൾ പറിക്കാൻ
ഒരായിരമായി വരുന്നു ഞാൻ
കഴിഞ്ഞത്പറഞ്ഞു കലഹിക്കാനില്ല
പരാതിപറഞ്ഞു പകപോക്കാനുമില്ല
എനിക്കുമുണ്ടേറെ ചിന്തകൾ
എനിക്കുമുണ്ടേറെ സ്വപ്‌നങ്ങൾ
അതിനീ കെട്ടുകൾ പൊട്ടിയെപറ്റു
എനിക്കീ കെട്ടുകൾ പൊട്ടിച്ചേപറ്റു
ഇന്നർത്ഥമില്ലാത്തൊരിന്നലെയെ
ഇനിയാവർത്തിക്കാതിരിക്കാനാണീ ശബ്ദം
No comments:
Post a Comment