Wednesday, 4 September 2019

തലക്കുള്ളിൽ ഉള്ളതെല്ലാം ആരൊക്കെയോ പറഞ്ഞു തന്നതാണ്. അതിപ്പോ നടക്കാൻ പടിപ്പിച്ചവരും, അക്ഷരം പറഞ്ഞു തന്നവരും മുതൽ, കണക്ക് സിംപിൾ ആക്കി തന്ന ജോയമ്മ ടീച്ചറും, പിന്നങ്ങു അമേരിക്കയിൽ ഇരിക്കുന്ന എറിൻ ഗൃവെല്ലും നീൽ ടൈസനും, എപ്പളോ നഷ്ടപ്പെട്ട ആ സുഹൃത്തും, കൂടെ ഇരുന്നു ചിയേർസ് പറഞ്ഞവരും, കഞ്ഞി വെക്കാനും റമ്മി കളിക്കാനും വരെ പഠിപ്പിച്ച കരുമാണ്ടിയും, പിന്നെ ലാപ്പിലെ ഓരോ സിനിമകളും വരെ അതിൽ പെടും..
ഹാപ്പി ടീച്ചേഴ്സ് ഡേ. ❤

Sunday, 7 July 2019

*Martyr*
i died for nothing
i killed for nothing
but i was their hero
on this side of the wall
and i was a villain
on the other side of the wall.
when i look down from here
i see no boundaries
i see no countries.

The trigger i pulled
made me the warrier
made me the murderer
the one's who built the walls
drew my frame
wrote my story.

They had me in news
in books
in quotes
But for her, i was in home
in thoughts
in heart
I chose this for her

They are making more me
from me, from my story
It's nothing to be proud of
I'm not the hero
the other soldier
he didn't kill me
You did
oh you did.

Friday, 15 March 2019

എന്റെയീ അടരുന്ന പ്രാണന്റെ പാതിയെ
ഇനി ഞാൻ പറയട്ടെയീ പുഞ്ചിരിക്കപ്പുറം

നിഴൽപോലെ എന്നുംനീ ഒട്ടികിടന്നു
നിശാഗന്ധി പൂത്തല്ലോ ഞാൻ തനിച്ചായി
പ്രണയമില്ലാക്കണ്ണിൽ വെളുപ്പും കറുപ്പും
ഹൃദയത്തിൻ തുടിപ്പും വെറും ജീവനായി

നിന്റെ ഓർമയും പുഞ്ചിരിയുമെന്റെ
നൊമ്പരകിനാവിന്റെ തൂലികയായി
കണ്ണുനീരാൽ അക്ഷരം പടർന്ന
കവിതയിലും നീ വേദനയായി

മതമായടർത്തിയ പനിനീരലര
മരണത്തിനപ്പുറം നീ ഞാനാകും
ഇനിയൊരുജന്മത്തിൽ നിന്നെ തേടുവാൻ
നിന്റെയീ നോട്ടങ്ങൾ ഞാൻ കൂട്ടിവെക്കും

Monday, 18 February 2019

ബാബു
ഷുക്കൂർ
സുഹൈബ്
അഭിമന്യു
കൃപേഷ്...
കൊടികൾ പല നിറമായിരുന്നു.
ചോര ചുവപ്പ് ആരുന്നു.

Monday, 14 January 2019

Neverthless, the death comes to me
My last breath before I be free
Son brother, the roles i played
The man i forgot to be risked
But the dreamer that i adore
Her unremembered keeper of love
The regrets, those i did, the bloom
And every word that died in the womb
The friend i fought, the one i owe
And the one aside, for i couldn't glow
Thankfully i remember
Nevertheless, the death comes to me.

Sunday, 13 January 2019

കൂട്ടുകാരില്ല, കുടിയില്ല,
കൂടെ പൊറുക്കാനുമാരുമില്ല.
ചിന്തയും കൂട്ടിനില്ല
ചിന്തിപ്പിചോരും.
യാത്രക്ക് പോകാൻ നേരവും
ബോധവും
ഒന്നുമൊരുമിച്ചൊക്കുന്നുമില്ല.

Thursday, 3 January 2019

ഓർക്കണം ആസിഫയയെ. മതത്തിന്റെ പേരിൽ ദിവസങ്ങളോളം ആരാധനലയത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ട ആ 8 വയസ്സുകാരിയെ. അന്ന് തകർന്ന വിശ്വാസത്തോളം വരില്ല ഇന്ന് തകർന്ന ഒന്നും. അന്ന് ഇല്ലായെന്നു മനസ്സിലാക്കിയ ദൈവങ്ങൾ ഒന്നും ഇന്ന് പുനർജനിച്ചിട്ടും ഇല്ല.