Friday, 15 March 2019

എന്റെയീ അടരുന്ന പ്രാണന്റെ പാതിയെ
ഇനി ഞാൻ പറയട്ടെയീ പുഞ്ചിരിക്കപ്പുറം

നിഴൽപോലെ എന്നുംനീ ഒട്ടികിടന്നു
നിശാഗന്ധി പൂത്തല്ലോ ഞാൻ തനിച്ചായി
പ്രണയമില്ലാക്കണ്ണിൽ വെളുപ്പും കറുപ്പും
ഹൃദയത്തിൻ തുടിപ്പും വെറും ജീവനായി

നിന്റെ ഓർമയും പുഞ്ചിരിയുമെന്റെ
നൊമ്പരകിനാവിന്റെ തൂലികയായി
കണ്ണുനീരാൽ അക്ഷരം പടർന്ന
കവിതയിലും നീ വേദനയായി

മതമായടർത്തിയ പനിനീരലര
മരണത്തിനപ്പുറം നീ ഞാനാകും
ഇനിയൊരുജന്മത്തിൽ നിന്നെ തേടുവാൻ
നിന്റെയീ നോട്ടങ്ങൾ ഞാൻ കൂട്ടിവെക്കും