Saturday, 20 October 2018

അഥവാ ദൈവമുണ്ടെങ്കിൽ, ഇത്രയും വലിയ പ്രപചഞ്ചത്തിൽ കോടിക്കണക്കിനു ഗാലക്സികളിൽ അതിനുള്ളിലെ കോടികണക്കിന് നക്ഷത്രങ്ങളിൽ അതിലൊന്നു മാത്രമായ സൂര്യന്റെ ചുറ്റും കറങ്ങുന്ന ചെറിയൊരു ഗ്രഹമായ 450 കോടി പഴക്കമുള്ള ഭൂമിയിൽ മൂന്നിലൊന്നു  പോലുമില്ലാത്ത കരയിൽ
4000 കണക്കിന് മതങ്ങളിൽ ഒന്നിലെ ആയിരക്കണക്കിന് വ്യത്യസ്ത ദൈവ സങ്കല്പങ്ങളിലെ ഒന്നിന്റെ ആരാധനലയത്തിൽ ആരു കേറിയാലും ദൈവത്തിനു വെറും മൈരാണ്.

Thursday, 27 September 2018

മറ്റൊരാളോട് ഒന്നു വഴക്കുണ്ടാക്കിയിട്ട്, ഒന്നു പിണങ്ങിയിട്ട് ഒരുപാട് നാളായി. മനസിന്റെ നിറങ്ങൾ ആരുന്നു ആ മഴവിൽ വികാരങ്ങൾ.
ഇന്നിപ്പോ എല്ലാം ചേർന്നൊരു നിറമില്ലായ്മ. പക്വതയുടെ വെള്ളകളർ. വെറുക്കുന്നു ഞാനത്.

Wednesday, 1 August 2018

ആ വഴി നടക്കാന്‍ പിഴയിട്ടോരും
പിഴ കൊടുത്തോരും
ഇന്നു പറയുന്നു
ആചാരമല്ലെയിത്.
പെണ്ണെ, നിന്റെ ചോരപൂക്കള്‍
പാപമെന്നവര്‍ പറഞ്ഞു
അവര്‍ പലതും പറഞ്ഞതല്ലേ
നീയുമതെന്തിനേറ്റുപറയുന്നു.
നീ മാറു മറച്ചതല്ലേ.
നീ ചിതക്കെതിരെ തിരിഞ്ഞതല്ലേ.

Sunday, 22 July 2018

ശബരിമലയില്‍ സ്ത്രീകളെ കയറ്റരുത്. ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ മറ്റു അമ്പലങ്ങളില്‍ കൂടി ഇത് ചെയ്യേണ്ടതാണ്. അവര്‍ അശുദ്ധര്‍ ആണ്. ക്രിസ്ത്യന്‍ പള്ളികള്‍ക്കും ഇതു ഫോളോ ചെയ്യാവുന്നതാണ്. മുസ്ലിം പള്ളികള്‍ പണ്ടേ അങ്ങനാണല്ലോ. മാത്രമല്ല അശുദ്ധരായ ഇവരെ മതവും പഠിപ്പിക്കാന്‍ പാടുള്ളതല്ല. ഈ നാട്ടിൽ പകുതിപേരെങ്കിലും അന്ധവിശ്വാസങ്ങൾ ഇല്ലാതെ മനുഷ്യരായി വളരട്ടെ.
NB: പുരുഷനിൽ പ്രതീക്ഷ നഷ്ടപ്പെട്ടതാണ്. അവൻ മതത്തിനു വേണ്ടി കൂടെ നിന്ന് ചിരിച്ചു സംസാരിച്ച കൂടുകാരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയവനാണ്.

Monday, 26 February 2018

എല്ലാം അറിയാമെന്ന ചിന്തയിൽനിന്നു ഇനിയുമൊരുപാട് അറിയാനുണ്ടെന്നും ഇപ്പൊ അറിയുന്നത് ഒട്ടുമല്ല എന്ന തിരിച്ചറിവും മാത്രമാണ് കഴിഞ്ഞ 7 കൊല്ലം കൊണ്ട് നേടിയെടുത്തത്.