Saturday, 25 April 2015

ദൈവത്തിനു ഭൂമിയിലെ ഒരു തിന്മയും തടയാന്‍ കഴിയില്ല എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം  ആണ് മതങ്ങളുടെ ഈ  വളര്‍ച്ച.
2000 കൊല്ലങ്ങള്‍ക്ക് മുന്പ് ജീവിച്ചിരുന്ന മറ്റൊരു ശ്രീനാരായണ ഗുരു മാത്രം ആയിരിക്കാം ക്രിസ്തു. കണ്ണാടി പ്രതിഷ്ഠ നടത്തിയ ആ മഹാനു വെറും 100 വര്‍ഷങ്ങള്‍ കൊണ്ട് ഇക്കണ്ടത്രയും അമ്പലവും പൂജാരികളും ഉണ്ടാവുമെങ്കില്‍ , കാര്യം ഏറ്റവും വലിയ  മതം എങ്കിലും, 2000 വര്‍ഷങ്ങള്‍ക്ക് കൊണ്ട് ക്രിസ്തു നേടിയത് കുറഞ്ഞു പോയി എന്ന് വേണം കരുതാന്‍.

Thursday, 16 April 2015

രാഷ്ട്രീയകോമാളിത്തരങ്ങള്‍ക്ക്
കൊടുക്കാനില്ലെനിക്കൊരു വോട്ട്.
കറപറ്റിക്കാനില്ലൊരു വിരലും.
അവനും അവനും ഒന്നാകുമ്പോള്‍
കയ്യടിചില്ലേലും കണ്ണടയ്ക്കാനാവും നിനക്കും.

എടീ പെണ്ണേ..
അഹങ്കാരം എന്റെ കൂടെപിറപ്പല്ല
ഈ ഞാന്‍ തന്നെയാണഹങ്കാരം.

പൗരുഷം:
കുറ്റിയിട്ടവാതിലിനപ്പുറം
ഒറ്റക്കിരുന്നുകരഞ്ഞതാണെന്‍
പൗരുഷം.

Sunday, 5 April 2015

ഒരിക്കല്‍ മാത്രം ഭോഗിക്കാവുന്നൊരുസുന്ദരിയാണ്‌ മരണം
സ്വര്‍ഗം :
ഞാന്‍ ചത്തു

ചത്തിട്ടങ്ങെത്തി.
എന്റെ കിത്താബ് തുറന്നു.
ത്രാസെടുത്തു മുന്നില്‍ വെച്ചു
നന്മ ഒരു തട്ടിലും
തിന്മ ഒരു തട്ടിലും.
അതിലൊരിച്ചിരി കനമുള്ളൊരു
തിന്മ താഴെ വീണു.
മണ്ടന്‍, കണ്ടില്ല.
നന്മ തട്ട് താന്നു നിന്നു.
തിന്മ തട്ടിനെക്കാള്‍
അഞ്ചു കിലോ കൂടുതല്‍.
എത്ര ഹൂറിമാരെ കിട്ടും
ഞാന്‍ ചോദിച്ചു.
അഞ്ചു കിലോയല്ലേ കൂടുതല്‍ ഉള്ളു
തുടുത്ത മുലയുള്ള രണ്ടെണ്ണം
അല്ലേല്‍
ആവറേജ് മുലയുള്ള നാലെണ്ണം.
ഏതു വേണം?
ഞാന്‍ രണ്ടെണ്ണം സെലക്ട്‌ ചെയ്തു.
അടുത്ത ചോദ്യം
ഏതാ ബ്രാന്‍ഡ്‌?
ചത്തില്ലേ, ഇനി ഏതും പോവും.
ഞാന്‍ പറഞ്ഞു.
അറ്റാചെട് റൂം ആണ്
എസിയും ഉണ്ട്
ഇന്നാ ചാവി.
പോയ്‌ അവിടെ വെയിറ്റ് ചെയ്തോളു
വണ്ടി ഇപ്പൊ ഇതും.
ഞാന്‍ പോയി സോഫയില്‍ ഇരുന്നു.
പുറകില്‍ നിന്നവന്‍
എന്റെ സ്ഥാനത്ത് കേറി.
അവന്റെ കിത്താബ് വളരെ ചെറുതാണല്ലോ,
കണ്ടാലൊരു നസ്രാണി ലുക്കും.
ഇവനെന്താ 'ഞങ്ങട' ദൈവതിന്റടുത്ത്
ഓ... ഘര്‍ വാപ്പച്ചിയാവും.
എന്നെ കൊണ്ട് പോകാന്‍ നല്ല
റോള്‍സ് റോയ്സ് കാര്‍ എത്തി.
ഡ്രൈവര്‍ക്ക് വല്ലാത്ത ക്ഷീണം
കാര്യം ചോദിച്ചപ്പോള്‍ പറയുവാ
ഭൂമിയില്‍ യുദ്ധമൊക്കെ അല്ലെ.
അങ്ങേര്‍ക്ക് ഉറങ്ങാന്‍ കൂടി
ടൈം ഇല്ലാത്രേ.
അങ്ങനവസാനം റൂമില്‍ എത്തി.
റൂം നമ്പര്‍: 22919814214119
922914th ഫ്ലോര്‍
സ്വര്‍ഗം പി ഒ
വേണമെങ്കിലൊരു  കിണര്‍  ആകാമാരുന്നു.
പക്ഷെ ഇന്നിപ്പം  ചെറിയൊരു പുഴയാണ്.
ഇനി വലിയൊരു നദിയാവണം
പിന്നൊരു കടലും
എന്തിനും പോന്നൊരു കടല്‍ 
അറിയാഞ്ഞതിലല്ലറിഞ്ഞത് വെറും
മുഖം മൂടിയായതിലാണെന്‍ ദുഖം

Thursday, 2 April 2015

ഇച്ചിരി കാമമില്ലാത്ത പ്രണയം ഉണ്ടോ ???
കുറച്ചു സ്വാര്‍ത്ഥത ഇല്ലാത്ത സ്നേഹം ഉണ്ടോ???
അല്‍പ്പം സ്വാതന്ത്ര്യം തരാത്ത വേര്‍പാട് ഉണ്ടോ???
എനിക്കും നിനക്കുമുള്ളതാണീ ചിറകുകൾ എന്നാൽ എനിക്കമാത്രമായീ ചങ്ങലകൾ തണലിൽ നിന്നൊരുചെറുമരമാകനല്ല വെളിച്ചം തേടി വളഞ്ഞുപോകാനുമല്ല ചൂടെങ്കിലും അവിടെനിന്നൊരു പടുവൃക്ഷമാകണം നിന്നോളം പോന്നൊരു പടുവൃഷം അന്തിമയങ്ങിയാൽ അപകടമെന്ന് പഠിപ്പിച്ച പത്രവാർത്തകളെ തന്തയില്ലാത്ത തത്വശാസ്ത്രങ്ങളെ ഒറ്റക്കായാൽ കടിച്ചുകീറുമോ എങ്കിലാപ്പല്ലുകൾ പറിക്കാൻ ഒരായിരമായി വരുന്നു ഞാൻ കഴിഞ്ഞത്പറഞ്ഞു കലഹിക്കാനില്ല പരാതിപറഞ്ഞു പകപോക്കാനുമില്ല എനിക്കുമുണ്ടേറെ ചിന്തകൾ എനിക്കുമുണ്ടേറെ സ്വപ്‌നങ്ങൾ അതിനീ കെട്ടുകൾ പൊട്ടിയെപറ്റു എനിക്കീ കെട്ടുകൾ പൊട്ടിച്ചേപറ്റു ഇന്നർത്ഥമില്ലാത്തൊരിന്നലെയെ ഇനിയാവർത്തിക്കാതിരിക്കാനാണീ ശബ്ദം
കടിച്ച കൊതുകിനെ കൊല്ലാനോ പറ്റിയില്ല..
അപ്പോപ്പിന്നെ നല്ല മുട്ടന്‍ തെറി വിളിച്ചു വിട്ടിടുണ്ട്..
പലതിലും തെറ്റ്കാണാഞ്ഞതെന്റൊരുപാടു തെറ്റുകളിലൊരുതെറ്റ്.
തോറ്റതൊക്കെ നിനക്ക് വേണ്ടി അല്ലായിരുന്നോ...
പിന്നീ തോറ്റപ്പോഴുള്ള ചിരിയുടെ അര്‍ഥം
എന്തിനു നീ തിരയുന്നു...

നിഴല് പോലെ കൂടെ ഉണ്ടാകുമെന്ന്
പറഞ്ഞപ്പോള് അറിഞ്ഞിരുന്നില്ല
ഇരുട്ടത്ത് ഞാന് ഒറ്റപെടെണ്ടി വരുമെന്ന്...
ഫെബ്രുവരി 14നു "അത്" പാടില്ലാത്രേ ...
ഇനി "അത്" ചെയ്താലോ ..
കല്യാണം കഴിപ്പിക്കുമത്രേ..
അവിടെ തീരുമോ ... ഇല്ല...
10 കുട്ടികളെ ഉണ്ടാക്കണമെന്ന്..
ഇനി 10 ആയില്ലെങ്കിലോ..
ദിവ്യ പുത്രാ ജീവക് ബീജ്...
അവിടെ തീരുമോ.. ഇല്ല..
അവനെ കൊണ്ട് മിസ്ഡ് കാള്‍ ഇടീക്കണം..
മിസ്ഡ് അടിച്ച തീരുമോ...അതും ഇല്ല..
ആരേലും "അത്" ചെയ്താല്‍
ചോദിയ്ക്കാന്‍ പോണം...
അതെ "അത്" നമ്മള്‍ ചെയ്യിക്കൂലാ...