Sunday, 24 December 2017

"അപ്പൊ ലിപ് ലോക്ക് കിസ്സ് നീ ഇംഗ്ലീഷ് സിനിമകളിൽ കാണാറില്ലേ"
"അത് ഇംഗ്ലീഷ് സിനിമകൾ അല്ലെ"
"അതിനെന്താ പ്രത്യേകത?"
"അവരുടെ നാട്ടിൽ അതൊക്കെ നടക്കും, ഇവിടെ പറ്റില്ല"
"ഇവിടെ പറ്റാതെ പോയതെന്താ?"
"അതൊന്നും നമ്മുടെ സംസ്കാരം..."

അവിടെ ഞാൻ സംസാരം നിർത്തി. ഇനി അവനോട് പറഞ്ഞിട്ട് കാര്യമില്ല. 

Wednesday, 22 November 2017

അപൂർണമാകുമെന്ന് പേടിച്ച് അബോർട്ട് ചെയ്യപ്പട്ടതെത്രയോ കവിത കുഞ്ഞുങ്ങൾ. എന്തിനേറെ പറയുന്നു, ചിന്തകൾക്ക് പോലുമിപ്പോൾ കോണ്ടമിടുന്നു.

Saturday, 29 July 2017

കുഞ്ഞു ഭക്ഷണം കഴിക്കാതെ ആയപ്പോള്‍ അമ്മ, ഭൂതം വരുമെന്ന് പേടിപ്പിച്ചു കുട്ടിയെ കഴിപ്പിച്ചു. ഭൂതത്തെ പേടിച്ച് കുട്ടി രാത്രി ഉറങ്ങതായപ്പോ ദൈവം രക്ഷിക്കും എന്ന് പറഞ്ഞു പേടിമാറ്റി ഉറക്കി.